Monday, October 18, 2010

R I P

ഇത്  ഞാന്‍  നിനക്കായ്‌ സമര്‍പ്പിക്കുന്നു.....  

ഞാന്‍ ഇത് എഴുതുമ്പോള്‍ പുറത്തു നല്ല മഴ ഉണ്ടായിരുന്നു. പക്ഷെ ആര്‍ദ്രമായ ഈ മഴയുടെ ഭാവത്തെ എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല...

നീ ആരുടേതാണെന്ന് പോലും ഇന്ന് ഞാന്‍ ചിന്തിക്കുന്നില്ല, കാരണം നീ എന്തെതല്ലെന്നു എനിക്ക് വ്യക്തമായി അറിയാം.....
പക്ഷെ, എന്റെ പ്രണയത്തിനെ നീ ഇല്ലാതാക്കരുത് ....
നീ ആണ് എന്റെ പ്രണയത്തെ എനിക്ക് മനസിലാക്കിതന്നത്..അതിന്റെ വിരഹവും നീ എന്നെ പഠിപ്പിച്ചു..
ചൂടും തണുപ്പും ഞാന്‍ അറിഞ്ഞു ....എന്നിട്ടും എന്റെ പ്രണയത്തിനു ഒന്നും സംഭവിച്ചില്ല..ഇന്ന് ഞാന്‍ ഒന്നിനും വേണ്ടി കാത്തിരിക്കുന്നുമില്ല..
പക്ഷെ, വെറുതെയെങ്കിലും ഒന്നറിയാന്  വേണ്ടി ചോദിക്കുന്നു,
"എന്റെ പ്രണയത്തെ നീ പൂര്‍ണ്ണമായും നശിപ്പിച്ചോ? അതോ ഇപ്പോഴും നിന്റെ മനസ്സില്‍ പവിത്രമായ നമ്മുടെ പ്രണയത്തെ നീ സൂക്ഷിക്കുന്നുണ്ടോ?"
മറുപടി എന്തായാലും എന്നോട് പറയാം. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ന് ഞാന്‍ ഒന്നിനും വേണ്ടി കാത്തിരിക്കുന്നില്ല ....

നീ മനസ്സിലാക്കിത്തന്ന എന്റെ പ്രണയമേ നിനക്ക് -------  R I P
 

2 comments:

  1. ചോദ്യം നിവര്‍ത്തി ഒരു ആശ്ചര്യചിഹ്നമാക്കൂ!
    ഓര്‍മ്മകളുടെ കണ്ണാടി തുടച്ച് ഇപ്പോള്‍ കണുന്നതൊക്കെ reflect ചെയ്യൂ... :-)

    ReplyDelete
  2. മരന്നിട്ടുമെന്തിനൂ മനസ്സില്‍ തുളുമ്പുന്നു ... മൌനനു രാഗത്തിന്‍ ലോലഭാവം ...
    പോഴിഞ്ഞിട്ടു മേന്തിനൂ മനസ്സില്‍ തുളുമ്പുന്നു പുലര്‍ മഞ്ഞു കാലത്തെ സ്നേഹ തീരം ..... Feels like, u r missing someone!

    ReplyDelete