Sunday, March 13, 2011

ഞാന്‍ അവളെ ആദ്യമായി കാണുമ്പോള്‍, ഒട്ടും പ്രതീക്ഷിച്ചില്ല അവള്‍ എന്റെ ഇത്രയും നല്ല സുഹൃത്ത്‌ ആകുമെന്ന്.  എല്ലാം കാര്യങ്ങളും ഞങ്ങള്‍ തുറന്നു സംസാരിക്കുമായിരുന്നു.
അങ്ങനെയാണ്  അവളുടെ മനസിലുള്ള ഒരു ഇഷ്ടത്തെ പറ്റി ഞാന്‍ അറിയുന്നത്. എല്ലാ കാര്യങ്ങളും അറിയാവുന്ന  എനിക്ക്  അവളെ സപ്പോര്‍ട്ട്  ചെയ്യാന്‍ മാത്രേ കഴിയുമായിരുന്നുള്ളൂ.
അങ്ങനെയാണ്, എന്നോ മുറിഞ്ഞുപൂയെന്നു കരുതിയ അവളുടെ ഇഷ്ടത്തെ വീണ്ടും പൊടി തട്ടി എടുത്തത്‌. വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ പക്വമായ
ഒരു മനസും അവള്‍ക്കുണ്ടായിരുന്നു . ആ ഇഷ്ടത്തിനുവേണ്ടി എന്തും നഷ്ടപെടുത്താന്‍ ഒരുക്കമാണെന്നറിഞ്ഞ വീട്ടുകാര്‍ ഒടുവില്‍ അവരുടെ കല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു.
         സത്യം പറഞ്ഞാല്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഇഷ്ടപെടുന്ന പുരുഷന്റെ കൂടെ ജീവിക്കുക എന്ന് പറയുന്നതു ഒരു പെണ്ണിന്റെ ഭാഗ്യമാണ്, അതിനു വീട്ടുകാരുടെ അനുഗ്രഹം കൂടി ഉണ്ടാവുക എന്ന്
പറയുമ്പോള്‍ .......  എനിക്ക്  സന്തിഷിക്കാന്‍ മത്രമേ കഴിയുമായിരുന്നുള്ളു. പക്ഷെ എന്റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. തീരുമാനിച്ച കല്യാണം ഏതോ ഒരു ജ്യോതിഷിയുടെ നാവിലെ
വികട സരസ്വതി മൂലം മുടങ്ങിപ്പോയി. എന്ത് പറയണം എന്നറിയാതെ നിസ്സംഗതയോടെ നോക്കി നിന്നപ്പോള്‍, "ഇങ്ങനെ ഒരു അധ്യായം അവളുടെ ജീവിതത്തില്‍ എന്തിനായിരുന്നു?" എന്നാ ചോദ്യം സ്വയം ചോദിച്ചു.
           പ്രായപൂര്‍ത്തിയായ പെണ്ണിനും പുരുഷനും ഒരുമിച്ചു ജീവിക്കാന്‍ അച്ഛനമ്മമാരുടെ അനുഗ്രഹത്തെക്കലുപരി   ഏതെങ്കിലും  ഒരു ജ്യോതിഷിയുടെ കനിവും അത്യാവശ്യം ആണെന്നറിഞ്ഞപ്പോള്‍ തികഞ്ഞ സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രജകളോട്  എനിക്ക്  സഹതാപമാണ് തോന്നിയത്.
          ആ ഒരവസ്ഥയില്‍ അവള്‍ എന്ത് ചെയ്താലും അതിലെല്ലാം ശരി  മാത്രമാണ് ഞാന്‍ കണ്ടത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവളുടെ മനസിലെ ഇഷ്ടം അങ്ങനെതന്നെ ഉണ്ടെന്നറിഞ്ഞപ്പോള്‍ എനിക്ക് ഒരുപാടു സന്തോഷം തോന്നി. കുറെ നാളുകള്‍ക്കുശേഷം, വേറെ ഒരു കല്യാണത്തിന് അവര്‍ ഇരുവരും സമ്മതിക്കില്ല എന്ന് മനസിലായപ്പോള്‍ വീണ്ടും കല്യാണം നടത്തികൊടുക്കാന്‍ വീട്ടുകാര്‍ ഒരുക്കമായി. ( അവരുടെ ഇഷ്ടതിനുമുന്നില്‍ വീട്ടുകാര്‍,  എന്നോ പറഞ്ഞ ജ്യോതിഷിയുടെ വാക്കുകളെ അപ്പാടെ വിഴുങ്ങി. )  ആളുകളെ വിളിച്ചുകൂട്ടി, പുടവ ഉടുത്തു, മുല്ലപ്പോമാലയും, ആഭരണങ്ങളുമായി  അണിഞ്ഞൊരുങ്ങി  അവന്റെ കയ്യില്‍ നിന്ന്  മന്ത്രകോടി  വാങ്ങി പുതിയ ഒരു ജീവിതത്തിലേക്ക്  കാലെടുത്തു വയ്ക്കുന്നതിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍കെ, അവള്‍ അറിയുന്നു  വിധി ( "വിധി " ഞാന്‍ ഒരിക്കലും  പറയാന്‍ ആഗ്രഹിക്കാത്ത ഒരു വാക്ക് , അതിലുമുപരി  അവളെ കുറിച്ച് എഴുതുമ്പോള്‍ ഒരിക്കലും ഉപയൂഗിക്കാന്‍ പാടില്ലാത്ത വാക്ക് )  അവള്‍ക് അനുകൂലമല്ലെന്ന് .  ആരെയാണ് അവള്‍ പഴി പറയേണ്ടത് ? അവളെ വളര്‍ത്തി വലുതാക്കി എന്നവകാശപ്പെടുന്ന അവളുടെ വീട്ടുകാരെയോ?  അതോ വീട്ടുകാരുടെ സമ്മതമില്ലാതെ അവളെ വിവാഹം ചെയ്യില്ലെന്ന് പറയുന്ന അവള്‍ ജീവനുതുല്ല്യം  സ്നേഹിക്കുന്ന അവളുടെ കാമുകനെയോ ? അതോ എല്ലാം ഒരു T V സെറ്റിലെ സിനിമ പോലെ നോക്കിക്കാണുന്ന സാക്ഷാല്‍ പ്രപഞ്ച സൃഷ്ടവിനെയോ ? ????
          പിന്നീടുള്ള അവളുടെ ജീവിതത്തില്‍, ഒന്ന് മാത്രമേ അവളുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. അവനോടുള്ള പ്രണയം.... അവന്‍ എന്ന അവളുടെ ജീവിതം..  അതിനുവേണ്ട് എന്ത് ചെയ്യുവാനും അവള്‍ ഒരുക്കമായിരുന്നു. അത് അവള്‍ തീരുമാനിച്ചിരുന്നു.. ജീവിതം ഒരു ദിവസമെങ്കില്‍ കൂടി അത് അവന്റെ കൂടെ മാത്രം... അങ്ങനെയാണ് അവള്‍ Banglore  പോകാന്‍ തീരുമാനിച്ചത്.  പിന്നീടുള്ള അവളുടെ ജീവിതം. .......................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................
..................................   !!!!

               " പ്രണയത്തിനു വേണ്ടി ഇത്രയും സഹിച്ച ഒരു വ്യക്തിയെ ഞാന്‍ ആദ്യമായി കാണുകയാണ് . കേട്ടിട്ടുണ്ട് ഒരു പാട് പക്ഷെ കാണുകയും അടുത്തറിയുകയും ഇതാദ്യം .....
ഇത് എഴുതുന്നത്‌ എന്റെ സുഹൃത്തിന്റെ അനുവാദത്തോടെയല്ല. അതുകൊണ്ട് തന്നെ കുറെ കാര്യങ്ങള്‍ എനിക്ക്  എഴുതാന്‍ കഴിഞ്ഞിട്ടില്ല.....   ഇത് വായിക്കുമ്പോള്‍ നിങ്ങള്ക്ക് അവളുടെ പ്രണയത്തിന്റെ ആഴം എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നറിയില്ല , പക്ഷെ എല്ലാ അറിയുന്ന എനിക്ക് അത് നന്നായി അറിയാം.
ഈ ഡിജിറ്റല്‍ യുഗത്തില്‍, ഒരു പ്രണയത്തിനു വേണ്ടി  ഇത്രയും യാദനകള്‍ സഹിച്ച എന്റെ സുഹൃത്തിന്റെ മനോബലത്തിനു മുന്നില്‍ ഞാന്‍ എഴുന്നേറ്റു നിന്ന് കൈ കൂപ്പുന്നു.  "

          അവനുമായുള്ള അവളുടെ  വിവാഹം കഴിഞ്ഞു..  ഇന്നവള്‍ അവന്റെ കുഞ്ഞിനെ ഈ ലോകത്തിന്റെ നന്മയേയും തിന്മയേയും തിരിച്ചറിയിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു അമ്മയാണ്.!!!

എത്രയും പ്രിയപ്പെട്ട എന്റെ സുഹൃത്തേ നിനക്ക് മംഗളങ്ങള്‍ ...!!!!

Monday, October 18, 2010

R I P

ഇത്  ഞാന്‍  നിനക്കായ്‌ സമര്‍പ്പിക്കുന്നു.....  

ഞാന്‍ ഇത് എഴുതുമ്പോള്‍ പുറത്തു നല്ല മഴ ഉണ്ടായിരുന്നു. പക്ഷെ ആര്‍ദ്രമായ ഈ മഴയുടെ ഭാവത്തെ എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല...

നീ ആരുടേതാണെന്ന് പോലും ഇന്ന് ഞാന്‍ ചിന്തിക്കുന്നില്ല, കാരണം നീ എന്തെതല്ലെന്നു എനിക്ക് വ്യക്തമായി അറിയാം.....
പക്ഷെ, എന്റെ പ്രണയത്തിനെ നീ ഇല്ലാതാക്കരുത് ....
നീ ആണ് എന്റെ പ്രണയത്തെ എനിക്ക് മനസിലാക്കിതന്നത്..അതിന്റെ വിരഹവും നീ എന്നെ പഠിപ്പിച്ചു..
ചൂടും തണുപ്പും ഞാന്‍ അറിഞ്ഞു ....എന്നിട്ടും എന്റെ പ്രണയത്തിനു ഒന്നും സംഭവിച്ചില്ല..ഇന്ന് ഞാന്‍ ഒന്നിനും വേണ്ടി കാത്തിരിക്കുന്നുമില്ല..
പക്ഷെ, വെറുതെയെങ്കിലും ഒന്നറിയാന്  വേണ്ടി ചോദിക്കുന്നു,
"എന്റെ പ്രണയത്തെ നീ പൂര്‍ണ്ണമായും നശിപ്പിച്ചോ? അതോ ഇപ്പോഴും നിന്റെ മനസ്സില്‍ പവിത്രമായ നമ്മുടെ പ്രണയത്തെ നീ സൂക്ഷിക്കുന്നുണ്ടോ?"
മറുപടി എന്തായാലും എന്നോട് പറയാം. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ന് ഞാന്‍ ഒന്നിനും വേണ്ടി കാത്തിരിക്കുന്നില്ല ....

നീ മനസ്സിലാക്കിത്തന്ന എന്റെ പ്രണയമേ നിനക്ക് -------  R I P
 

Sunday, September 19, 2010

എന്നിലെ ഞാനും, എന്റെ അറിയാത്ത ഭാവങ്ങളും ....

എന്താണ് പോസ്സസിവ്നെസ്സ് ? ഞാന്‍ പോസ്സസിവ് ആണോ ? ആണെങ്കില്‍ തന്നെ ഇഷ്ട്ടപെടുന്നവരോട് കുറച്ചു പോസ്സസിവ് ആകുന്നതില്‍ എന്താണ് തെറ്റ് ?
പക്ഷെ എന്റെ പ്രശ്നം ഇതൊന്നും അല്ല. എന്റെ ചുരുക്കം ചില കൂട്ടുകാരോട് ഞാന്‍ ഇടയ്ക് - ഇടയ്ക് വഴക്കുണ്ടാക്കും. കാരണമുണ്ടയിട്ടു തന്നെയാ ഞാന്‍ വഴക്കുണ്ടാക്കുന്നതു . പക്ഷെ വഴക്കുണ്ടാക്കിയാല്‍ പിന്നേ കുറേം ദിവസത്തേക്ക് അവരാരും എന്നോട് മിണ്ടാനേ വരില്ല...
അപ്പൊ എനിക്ക് തോന്നും അവര്‍ക്കൊന്നും എന്നോട് ഒട്ടും ആത്മാര്‍ത്ഥത ഇല്ലെന്നു. ഉണ്ടായിരുന്നേല്‍ എന്നോട് സംസാരിക്കാന്‍ വരില്ലേ ? എനിക്ക് ആണേല്‍ പെട്ടന്ന് ദേഷ്യം വരും അതുപോലെ തന്നെ കരച്ചിലും വരും.... ചിലപ്പോള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കും ......പിന്നെ കുറെ സമയം ഇതിനെ കുറിച്ചൊക്കെ ഇരുന്നു ആലോചിക്കും.
അപ്പൊ തോന്നും , ഞാന്‍ വിശ്വസിക്കുന്നതെ അല്ല ഈ ലോകം എന്ന് ..... അല്ലെങ്കില്‍ എന്റെ വിശ്വാസങ്ങളെല്ലാം തെറ്റായിരുന്നു എന്ന് ......ഏതാണ് ശെരി ??


ശെരിക്കും ഞാന്‍ പോസ്സസിവ് ആണോ? ഇനി ഇപ്പോ ആണെങ്കില്‍ തന്നെ ഈ പോസ്സസിവ്നെസ്സ് എനിക്കിഷ്ടമാണ് . സ്നേഹിക്കുന്നവരോട്‌ പോസ്സസിവ് അല്ലെങ്കില്‍ അത് ആത്മര്തമാനെന്നു ഞാന്‍
വിശ്വസിക്കുന്നില്ല . ഏതൊരു relationship-ലും കുറച്ചൊക്കെ പോസ്സസിവ് ആകാം എന്നാണ് എന്റെ അഭിപ്രായം. എന്ത് തോന്നുന്നു??

എന്തായാലും നിങ്ങള്ക് പറയാം... അത് വായിച്ചെങ്കിലും,
എന്റെ അറിയാത്ത ഭാങ്ങളെ ഞാന്‍ തിരിച്ചറിയട്ടെ .......

Wednesday, June 9, 2010

എന്‍റെ ഹൃദയത്തില്‍ നിന്ന് .....

പ്രണയം...

നല്ല മനസ്സില്‍ പ്രണയം കുടികൊള്ളുന്നു ...
പ്രണയത്തിന്റെ ഭാഷ മൌനമാണോ ....എനികറിയില്ല ..
പ്രണയിക്കാന്‍ തോന്നിയ നിമിഷം, അത് നഷടപെട്ടപ്പോള്‍ ഉണ്ടായ ദുഃഖം ....
മറക്കുവാന്‍ ശ്രമിച്ചിട്ടും മനസിന്റെ മണിച്ചെപ്പില്‍ ,
പിന്നെയും തോന്നിയൊരിഷ്ടം ....
അതെന്‍ പ്രണയമായിരുന്നു ....
മൌനമെന്‍ ഭാഷതന്‍ പ്രണയം...


-------------------------------------------------------------

ഹൃദയത്തില്‍ വീണ മഞ്ഞുതുള്ളിയെ അവള്‍ മാറോടു ചേര്‍ത്തുപിടിച്ചു ...
അത് ഒരിക്കലും നഷ്ടപെടരുതേ എന്നവള്‍ പ്രാര്‍ത്ഥിച്ചു ...
ഹൃദയത്തിന്റെ ചൂടേറ്റു അത് ഉരുകി ജലകനമായി മാറി ....
സത്യത്തില്‍ അത് അവള്‍ക് നഷ്ടപെടുകയയിരുന്നോ അതോ
അവളുടെ ശരീരത്തില്‍ അലിഞ്ഞു ചെരുകയയിരുന്നോ ....

Monday, July 27, 2009

My Works



Siva thandavam




Patma panini




Krishna



Intimacy with her beloved one !

















Ganapathy















Krishna and Gopikas